X

വാട്‌സ് ആപ് ഇംഗ്ലീഷ് പഠനവുമായി ഇംഗ്ലീഷ് പ്ലസ്

ജ്വാല ബെസ്റ്റ് എമര്‍ജിംഗ് എജ്യുക്കേഷണല്‍ അവാര്‍ഡ്, നടന്‍ മമ്മൂട്ടിയില്‍ നിന്ന് ഇംഗ്ലീഷ് പ്ലസ് ഡയറക്ടര്‍മാരായ ജസീം, ഷരീക്ക്, ജംഷീര്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: അമിതാധ്വാനം കൂടാതെയും ജോലിയും മറ്റു തിരക്കുകളും മാറ്റിവെക്കാതെയും ലോകത്തിന്റെ ഏതു കോണില്‍ നിന്നും വാട്‌സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് ഇംഗ്ലീഷ് പ്ലസ്. മൂന്ന് വര്‍ഷം ഡിഗ്രി പഠിച്ചിട്ടും ലഭ്യമാവാത്ത ഭാഷാ മികവ് രണ്ടു മാസത്തെ പരിശീലനം കൊണ്ട് ലഭിക്കുമെന്നതാണ് ഇംഗ്ലീഷ് പ്ലസിന്റെ സവിശേഷത.

ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യം ലഭിച്ച നാല്‍പതില്‍പരം പരിശീലകരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പഠനത്തിനായി വരുന്ന എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള പരിശീലനമല്ല നല്‍കുന്നത്. മറിച്ച് അവരുടെ നിലവാരത്തിനനുസരിച്ച് വ്യക്തി കേന്ദ്രീകൃതമായിട്ടാണ് പഠിപ്പിക്കുന്നത്.

ആദ്യം പഠിതാവിന്റെ നിലവിലെ സ്ഥിതി മനസിലാക്കാനാണ് ശ്രമിക്കുക. അതിനു ശേഷമാണ് അവര്‍ക്ക് ഏതു തരം ക്ലാസുകളാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഇതിനായി ഒരു പേഴ്‌സണല്‍ ട്രെയിനര്‍ കൂടെയുണ്ടാവും. ഇന്ത്യന്‍ സമയം രാത്രി 11 വരെ ട്രെയിനറുടെ സേവനം നേരിട്ടു ലഭിക്കും. പഠിതാക്കള്‍ക്ക് ഒഴിവുള്ള സമയത്ത് വാട്ട്‌സ്ആപ്പിലൂടെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. പേര്‍സണല്‍ ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാന്‍ ഏറെ സഹായകമാകും.

രണ്ടു മാസം കൊണ്ട് ഏവര്‍ക്കും ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ ആകുമെന്നതാണ് ഇംഗ്ലീഷ് പ്ലസ് നല്‍കുന്ന ഉറപ്പ്. രണ്ടു മാസത്തെ കോഴ്‌സിന് ശേഷം നാല് മാസം കൂടി കോഴ്‌സ് കാലയളവിലേത് പോലെ തന്നെ പേര്‍സണല്‍ ട്രെയ്‌നറുടെ സേവനം പഠിക്കുന്നവര്‍ക്ക് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7998 007 006.

 

Chandrika Web: