റോം: ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് അടക്കം വിദേശ ഭാഷകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറ്റാലിയന്‍ ഭരണകൂടം. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ 100,000 യൂറോ (82 ലക്ഷം രൂപ) പിഴ ചുമത്താനാണ് തീരുമാനം. ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുന്നതോടൊപ്പം ഭാഷയുടെ അന്തസ്സ് കുറക്കുകയാണ് ഇംഗ്ലീഷ് ഭാഷ ചെയ്യുന്നതെന്നും അതിനാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത്തരം ഭാഷ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കരട് ബില്ലില്‍ പറയുന്നു.
പാര്‍ലമെന്റ് അംഗമായ ഫാബിയോ റാംപെല്ലിയാണ് ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ബില്ലിനെ പിന്താങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം നിയമമാകും. എന്നാല്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. ഈ നീക്കത്തിലൂടെ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിഛായ തകര്‍ക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. കടുത്ത മത്സരം നിലനില്‍ക്കുന്ന അന്താരാഷ്ട്ര വിപണിയില്‍ ഇറ്റലിയെ പിറകോട്ടടിപ്പിക്കാന്‍ ഇതിലൂടെ ഇടയാക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.