X
    Categories: Culture

ഒന്നാം ടെസ്റ്റ്; ഹസീബിന് അരങ്ങേറ്റം, ഇംഗ്ലണ്ട് മൂന്നിന് 102

രാജ്‌കോട്ട്: ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മോശമില്ലാത്ത തുടക്കം. ടോസ് നേടി ബാറ്റിങ് തുടങ്ങിയ സന്ദര്‍ശകര്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റിന് 102 എന്ന നിലയിലാണ്. അഞ്ച് ബൗളര്‍മാരുമായി കളിക്കിറങ്ങിയ ഇന്ത്യക്കു വേണ്ടി സ്പിന്നര്‍മാരാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. അരങ്ങേറ്റ താരം ഹസീബ് ഹമീദിനെ (31)യും ബെന്‍ ഡക്കറ്റിനെയും (13) രവിചന്ദ്രന്‍ അശ്വിന്‍ വീഴ്ത്തിയപ്പോള്‍ അലിസ്റ്റര്‍ കുക്കിനെ (21) രവീന്ദ്ര ജഡേജ മടക്കി. ജോ റൂട്ട് (35 നോട്ടൗട്ട്), മുഈന്‍ അലി (0) എന്നിവരാണ് ക്രീസില്‍.

ഹസീബ് ഹമീദ്‌

പേസ് ബൗളര്‍മാരായി മുഹമ്മദ് ഷമിയെയും ഉമേഷ് യാദവിനെയും സ്പിന്നര്‍മാരായി അമിത് മിശ്ര, അശ്വിന്‍, ജഡേജ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. ഇംഗ്ലണ്ട് നിരയില്‍ മൂന്നു വീതം സ്പിന്നര്‍മാരും പേസര്‍മാരുമുണ്ട്. പ്രായം കുറഞ്ഞ ഇംഗ്ലീഷ് ഓപണറായി ഹസീബ് ഹമീദിന് അരങ്ങേരാന്‍ അവസരം ലഭിച്ചു.

ഒന്നാം വിക്കറ്റില്‍ ഹമീദിനൊപ്പം 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കുക്ക് മടങ്ങിയത്. സ്‌കോര്‍ 76-ല്‍ നില്‍ക്കെ ഹമീദ് വീണു. ഡക്കറ്റ് കൂടി പുറത്തായതോടെ ലഞ്ചിന് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

chandrika: