കലാശപ്പോരാട്ടത്തില്‍ ആതിഥേയര്‍ക്ക് 242 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ഭേദപ്പെട്ട രീതിയില്‍ ഇന്നിംഗ്‌സ് ആരംഭിച്ച കിവികള്‍ക്ക് ഓരോ ഇടവേളകളിലും വിക്കറ്റ് നഷ്ടപ്പെട്ടതോടെ കൂറ്റന്‍ സ്‌കോര്‍ വെറും സ്വപ്‌നമായി മാറി. കിവികള്‍ക്ക് വേണ്ടി ഹെന്റി നിക്കോല്‍സ് അര്‍ധസെഞ്ച്വറി തികച്ചു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സും ലിയാം പ്ലംകെറ്റും മൂന്ന് വിക്കറ്റ് വൂതം നേടി. മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും ഒരോ വിക്കറ്റ് വീതം നേടി.

Test User:
whatsapp
line