X
    Categories: More

ബംഗ്ലാദേശ് ‘ദുരന്തം’: ചരിത്ര വിജയത്തിനിരികെ കലമുടച്ചു

ചിറ്റകോങ്: അത്യന്തം ആവേശം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് തോല്‍വി. 22 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി.രണ്ട് വിക്കറ്റ് അവശേഷിക്കെ വിജയിക്കാന്‍ 33 റണ്‍സുമായി അവസാന ദിവസം ഇറങ്ങിയ ബംഗ്ലാദേശിന് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ശേഷിച്ച വിക്കറ്റുകള്‍ നഷ്ടപ്പെടുകയായുരുന്നു. ഇംഗ്ലീഷ് പേസ് ബൗളര്‍ ബെന്‍ സ്റ്റോക്കാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. 64 റണ്‍സുമായി ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ സാബിര്‍ റഹ്മാന്‍ പുറത്താകാതെ നിന്നു. 102 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സാബിറിന്റെ വീരോചിത ഇന്നിംഗ്സ്.

സ്‌കോര്‍ ഇംഗ്ലണ്ട് 293,240, ബംഗ്ലാദേശേ് 248, 263.

286 റണ്‍സെന്ന വിജയലക്ഷ്യവുമാണ് ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്നത്. 227/5 എന്ന ശക്തമായ നിലയില്‍ അനായാസ ജയം സ്വപ്നം കണ്ട ബംഗ്ലദേശ് തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 238/8 എന്ന നിലയിലേക്ക് തകര്‍ന്നതാണ് മത്സരം ആവേശകരമാക്കിയത്. രണ്ട് വിക്കറ്റുകള്‍ വീഴത്തിയ ഇംഗ്ലീഷ് പേസര്‍ ബ്രോഡാണ് മത്സരഗതി തിരിച്ചു വിട്ടത്. മൊയിന്‍ അലി(68) ബെയര്‍‌സ്റ്റോ(52) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ 293 നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ സ്‌കോര്‍ 248ല്‍ അവസാനിച്ചു. തമീം ഇഖ്ബാലാ(78)യിരുന്നു ടോപ് സ്‌കോറര്‍.


also read: ബംഗ്ലദേശ്- ഇംഗ്ലണ്ട് ടെസ്റ്റ് ‘കലക്കന്‍’ അന്ത്യത്തിലേക്ക്.. ട്വന്റി20യേക്കാള്‍ ആവേശകരം


 

 

Web Desk: