സ്പിന്നര്‍ മുഈന്‍ അലി സംഹാര രൂപം പൂണ്ടപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് തിരിച്ചടി. 57 റണ്‍സ് വഴങ്ങി മുഈനലി അഞ്ച് വിക്കറ്റ് പിഴുതപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 220 റണ്‍സിന് പുറത്തായി.
ഓപണര്‍ തമീം ഇഖ്ബാലിന്റെ സെഞ്ച്വറി(104) മികവില്‍ വന്‍ സ്‌കോറിലേക്കെന്ന് തോന്നിച്ച ശേഷമാണ് നാടകീയമായി ബംഗ്ലാദേശ് പുറത്തായത്. ഒരു ഘട്ടത്തില്‍ 171/1 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്ടമായത് ഒമ്പത് വിക്കറ്റുകള്‍.
തമീം ഇഖ്ബാലിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 147 പന്ത് നേരിട്ട തീം പന്ത്രണ്ട് ബൗണ്ടറിയടക്കമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം സെഞ്ച്വറിയിലേക്കെത്തിയത്. മുമിനില്‍ ഹഖുമൊത്ത് (66) രണ്ടാം വിക്കറ്റില്‍ ഓപണര്‍ കൂട്ടിച്ചേര്‍ത്തത് 170 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ്. എന്നാല്‍ തമീം ഇഖ്ബാലിനെ പുറത്താക്കി മുഈന്‍ അലി തന്നെ ബംഗ്ലാ തകര്‍ച്ചക്ക് തുടക്കമിട്ടു. ക്രിസ് വോക്‌സ് 3-30, ബെന്‍ സ്‌റ്റോക്‌സ് 2-13 എന്നിവര്‍ മറ്റു വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ ടെസ്റ്റില്‍ 22 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് സ്റ്റ്യൂവര്‍ട്ട് ബ്രോഡിന് പകരം സ്റ്റീവ് ഫിന്‍, പുതുമുഖം അന്‍സാരി എന്നിവരെ ടീമിലുള്‍പ്പെടുത്തിയാണ് ഇന്നിറങ്ങിയത്.