X

ഒന്നാം ഏകദിനം: ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചുവിക്കറ്റ് വിജയം

മല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അഞ്ചുവിക്കറ്റിന് ഇംഗ്ലണ്ടിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്േ്രടലിയ 304 റണ്‍സെടുത്തപ്പോള്‍ 7 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. 180റണ്‍സെടുത്ത ജെയ്‌സണ്‍ റോയാണ് മാന്‍ ഓഫ് ദ മാച്ച്.

ആരോണ്‍ ഫിന്‍ചിന്റെ സെഞ്ച്വറിയും(107), മാര്‍ക്കസ് സ്റ്റോനീസ്( 60), മിച്ചല്‍ മാര്‍ഷ്(50) എന്നിവരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. പ്ലങ്കറ്റ്് മൂന്നു വിക്കറ്റും റാഷിദ് രണ്ടുവിക്കറ്റുമെടുത്തു. മറുപടി ബാറ്റിങില്‍ ജെയ്‌സണ്‍ റോയ്(180), ജോ റൂട്ട്(91, നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമ്മിന്‍സിനും രണ്ടുവിക്കറ്റുവീതം ലഭിച്ചു.

chandrika: