X

യൂറോയില്‍ ഇന്ന് ഇംഗ്ലണ്ട് ഇറങ്ങുന്നു, എതിരാളികള്‍ സെര്‍ബിയ

 ഹാരികെയ്‌നിന്റെയും ബെല്ലിങ്ഹാമിന്റെയും ഇംഗ്ലണ്ട് ഇന്ന് സെർബിയക്കെതിരെ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. തിങ്കളാഴ്ച്ച പുലർച്ചെ 12:30 നാണ് മത്സരം. എല്ലാ കാലത്തും മികച്ച ടീമുണ്ടായിട്ടും ഇത് വരെയും ഒരിക്കൽ പോലും യൂറോ കപ്പ് കിരീടം നേടാൻ കഴിയാത്ത ടീമാണ് ഇംഗ്ലണ്ട്. 1968ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.

1966ലെ ​ലോ​ക​കി​രീ​ട​ത്തി​നു​ ശേ​ഷം സു​പ്ര​ധാ​ന ട്രോ​ഫി​ക​ളൊ​ന്നും നേ​ടാ​നാ​കാ​ത്ത ടീം ​കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്. മറുവശത്ത് എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യാ​ത്ത സെ​ർ​ബി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ.

പ​രി​ശീ​ല​ക​ൻ ഗാ​രെ​ത്ത് സൗ​ത്ഗേ​റ്റി​ന് കി​ഴീ​ൽ ഇം​ഗ്ല​ണ്ടി​ന്റെ അവസാ​ന ടൂ​ർ​ണ​മെ​ന്റാ​ണി​ത്. റ​യ​ൽ മാ​ഡ്രി​ഡിന് ത​ന്റെ അരങ്ങേ​റ്റ സീ​സ​ണി​ൽ​ ത​ന്നെ സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലും ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലും ജേ​താ​ക്ക​ളാ​ക്കി​യ ജൂ​ഡ് ബെ​ല്ലി​ങ്ഹാ​മി​ലാ​ണ് പ്ര​ധാ​ന പ്ര​തീ​ക്ഷ.
ബ​യേ​ൺ മ്യൂ​ണി​ക്കി​നാ​യി ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ​യി​ൽ മി​ന്നും​പ്ര​ക​ട​നം ന​ട​ത്തി‍യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ഹാ​രി കെ​യ്നും കരുത്തായി കൂടെയുണ്ട്. സൗ​ദി പ്രോ ​ലി​ഗീ​ലും കി​ങ്സ് ക​പ്പി​ലും അ​ൽ ഹി​ലാ​ലി​നെ ജേ​താ​ക്ക​ളാ​ക്കി​യ സ്ട്രൈ​ക്ക​ർ അ​ല​ക്സാ​ണ്ട​ർ മി​ത്രോ​വി​ച് ആണ് സെർബിയൻ നിരയിലെ പ്രധാന താരം.
ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തിൽ സ്ലോവേനിയയും ഡെന്മാർക്കും തമ്മിൽ ഏറ്റുമുട്ടും. ഞായാറാഴ്ച്ച രാത്രി 9: 30 നാണ് മത്സരം. ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ പോ​ള​ണ്ട് നേ​രി​ടും. ഞായാറാഴ്ച്ച വൈകുന്നേരം 6:30 നാണ് മത്സരം. പ​രി​ക്കേ​റ്റ നായ​ക​ൻ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി പോ​ളി​ഷ് സം​ഘ​ത്തി​നാ​യി ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​ല്ല. മി​ഡ് ഫീൽ​ഡ​ർ ഫ്രാ​ങ്കി ഡി ​ജോങ്‌ ഇന്ന് ഓറഞ്ച് നിരയിൽ കളിക്കില്ല.

webdesk13: