X

അല്‍ ബൈത്തില്‍ ഇന്ന് ഇംഗ്ലണ്ട്-അമേരിക്ക തട്ടുതകര്‍പ്പനങ്കം

അല്‍ ബൈത്തില്‍ ഇന്ന് അര്‍ധരാത്രി തട്ടുതകര്‍പ്പനങ്കമാണ്. ആദ്യ മല്‍സരത്തില്‍ ഇറാനെ ആറ് ഗോളുകളാല്‍ വെള്ളം കുടിപ്പിച്ച ഇംഗ്ലണ്ട് വെയില്‍സിനെ ഒരു ഗോളില്‍ തളച്ച അമേരിക്കയുമായി കല്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് നോക്കൗട്ട് ഉറപ്പിക്കാം. തോല്‍ക്കാതിരുന്നാല്‍ അമേരിക്കക്ക് പ്രതീക്ഷ നിലനിര്‍ത്താം.

ഗോളടീവീരന്മാരായ താരങ്ങളാണ് ഗ്യാരത്ത് സൗത്ത് ഗെയിറ്റിന്റെ കരുത്ത്. റഹീം സ്‌റ്റെര്‍ലിങ്, ബുകായോ സാക്ക, ഗ്രിലിഷ്, നായകന്‍ ഹാരി കെയിന്‍ എന്നിവരെല്ലാം ആദ്യ മല്‍സരത്തില്‍ തന്നെ മികവ് തെളിയിച്ചവരാണ്. സബ്സ്റ്റിറ്റിയൂഷന്‍ ബെഞ്ചില്‍ നിന്നും വന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ പോലുള്ളവരും അതിവേഗതയില്‍ പ്രതിയോഗികളെ വിറപ്പിക്കുന്നവരാണ്.

അമേരിക്ക ഇടവേളക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്. തിമോത്തിയുടെ മികവിലായിരുന്നു ആദ്യ മല്‍സരത്തിലവര്‍ മുന്നേറിയത്. കൃസ്റ്റിയന്‍ പുലിസിച്ചിനെ പോലെ യൂറോപ്പിനെ നന്നായി അറിയുന്നവരുമുണ്ട്. ഇംഗ്ലീഷ് ഗോള്‍ വേട്ട തടയുക എന്ന ലക്ഷ്യത്തില്‍ അമേരിക്കന്‍ ഡിഫന്‍സ് ജാഗ്രത പാലിച്ച് വിജയിച്ചാല്‍ മല്‍സരം ഗംഭീരമാവാനാണ് സാധ്യത.

Test User: