X
    Categories: MoreViews

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം 21കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ മോണിക്കയാണ് സ്വയം ജീവനൊടുക്കിയത്. വീടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.

പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ

‘സന്തോഷിക്കാന്‍ പേടിയാകുന്നു
എനിക്ക് ഇപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും മോശമായി കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നിന്നും കൈപ്പേറിയ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇതില്‍ നിന്നും പുറത്തു കടക്കുകയാണ്.’
അമ്മയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം.

chandrika: