X

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്

സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖിനാണ്. കോട്ടയത്ത് നിന്ന് തന്നെയുള്ള ഫ്രഡി ജോര്‍ജ് റോബിനാണ് മൂന്നാം സ്ഥാനത്ത്. എസ് സി വിഭാഗത്തില്‍ എസ് ചേതനയും എസ് ടി വിഭാഗത്തില്‍ ഏദന്‍ വിനോദുമാണ് ആദ്യ സ്ഥാനത്ത്.

വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. 2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ മാസം 17 നാണ് നടന്നത്. മൂല്യനിര്‍ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‌കോര്‍ 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

webdesk14: