എഞ്ചിനിയറിംഗ് കോളേജ് അടിച്ച തകര്‍ത്ത കേസ്: ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്ലാണ് ജെയ്ക് കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം.

എസ.്എഫ്.ഐയുടെ നേതൃത്വത്തില്‍ അന്ന് കോളേജില്‍ നടന്ന സമരത്തില്‍ കോളേജ് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയാണ് ജയ്ക് സി തോമസ്. അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്. കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്.എഫ്.ഐയുടെ അന്നത്തെ സമരം.

webdesk13:
whatsapp
line