X
    Categories: NewsWorld

അറുതിയില്ലാത്ത വംശഹത്യ; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സക്കു മേല്‍ ഇസ്രാഈലിന്റെ ബോംബുവര്‍ഷം; നിരവധി മരണം

വെടിനിര്‍ത്തല്‍ നടപ്പിലാകുമെന്ന സന്തോഷത്തിലേക്ക് കയ്യടിച്ചുയരുന്ന കുരുന്നുകള്‍ക്ക് മേല്‍ വീണ്ടും ബോംബിട്ട് ഇസ്രാഈല്‍. നിലക്കാതെ വര്‍ഷിച്ച ബോംബ് മഴയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ രാവ് മുഴുവന്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു ആക്രമണം.

വീടുകളും ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രദേശത്ത് ഇന്നലെ മാത്രം വിവിധ ആക്രമണങ്ങളിലായി 82 പേരാണ് കൊല്ലപ്പെട്ടത്.

ഒരു മണിക്കൂറിനിടെ ഇസ്രാഈല്‍ രണ്ട് കൂട്ടക്കൊലകള്‍ നടത്തിയതായി ഫലസ്തീന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ജലാ തെരുവിലും സമീപത്തെ ശൈഖ് റദ്‌വാനിലുമായിരുന്നു ആക്രമണം. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെടെയാണ് കൊല്ലപ്പെട്ടത്.

webdesk13: