ഇംഗ്ലണ്ടില്‍ വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗം മൃഗശാലയില്‍ പ്രസവിച്ചു. സിസിടിവിയിലെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അധികൃതര്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗം പ്രസവിച്ചത് അറിഞ്ഞത്. ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ മൃഗശാലയിലാണ് കാണ്ടാമൃഗത്തിന്റെ പ്രസവം.
പതിനഞ്ച് വര്‍ഷമായി മൃഗശാലയില്‍ കഴിയുന്ന കാണ്ടാമൃഗം പതിനഞ്ച് മസം ഗര്‍ഭിണിയായിരുന്നു. പ്രസവിച്ചയുടന്‍ അമ്മ കുഞ്ഞിനെ പരിചരിക്കുന്ന ദൃശ്യം അധികൃതരെ കുടുതല്‍ സന്തോഷിപ്പിച്ചു. പ്രസവത്തില്‍ അധികൃതര്‍ ഏറെ സന്തോഷത്തിലാണെന്ന് വ്യക്തമാക്കി. കാണ്ടാമൃഗം ഗര്‍ഭിണിയായിരുന്നത് കൊണ്ട് എപ്പോഴും നിരീക്ഷിക്കുകയായിരുന്നു എന്നും കൂടുതല്‍ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. നേരത്തേ ഇംഗ്ലണ്ടില്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗം ധാരാളം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്നും പറഞ്ഞു.