X
    Categories: GULF

പ്രവാസികളോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക: ദമ്മാം കെഎംസിസി

ദമ്മാം: പ്രവാസികൾ കാലങ്ങളായി ഉയർത്തുന്ന ആവശ്യങ്ങളെ അപ്പാടെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്ര ഗവ അവതരിപ്പിച്ചതെന്നും ഇതിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി നേതാക്കളായ സൈനു കുമളി, മുജീബ് കൊളത്തൂർ, മഹ്മൂദ് പൂക്കാട്, അസ്‌ലം കൊളക്കോടൻ, ഫൈസൽ ഇരിക്കൂർ, അഫ്സൽ വടക്കേക്കാട്, ഷിബിലി ആലിക്കൽ സലാം മുയ്യം എന്നിവർ വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവർക്കുള്ള പുന രധിവാസ പാക്കേജ്, വർഷംതോറും ഉയരുന്ന വിമാന ടിക്കറ്റ് ചാർജ്, മാരകമായ അസുഖം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് നൽകേണ്ട സൗജന്യ ചികിത്സ,സൗജന്യമായി മൃതദേഹം കൊണ്ടുവരാനുള്ള നടപടികൾ എന്നീ കാര്യങ്ങളിലൊന്നും കേന്ദ്ര ബജറ്റിൽ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തതിൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ന്യായമായ അവകാശങ്ങൾ ഒന്നൊന്നായി തട്ടിയെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന ടോൾ പിരിവ് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും ഈ തീരുമാനം ഉപേക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

webdesk17: