ബിഷ്‌ക്കെക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് അറിയിച്ച് വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയുമായി ചര്‍ച്ചക്കു തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാജ്യാന്തര മധ്യസ്ഥതക്ക് പാകിസ്ഥാന് സമ്മതമാണെന്ന് ഇമ്രാന്‍ വ്യക്തമാക്കി. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. പാകിസ്ഥാനുമായി ചര്‍ച്ചക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം വരുന്നത്.