ഇസ്ലാമബാദ്: വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ഓഫീസിലെ കണക്ഷന്‍ കട്ട് ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് നോട്ടീസ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതോടെയാണ് സെക്രട്ടേറിയറ്റിലേക്കുള്ള വൈദ്യുത വിതരണം നിലക്കുന്നത്. ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഓഗസ്റ്റ് 28 ബുധനാഴ്ച ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടേറിയറ്റിന് നല്‍കിയത്.
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് നിലവില്‍ 41 ലക്ഷം രൂപ അടക്കാനുണ്ട്. കഴിഞ്ഞമാസം ഇത് 35 ലക്ഷം രൂപയായിരുന്നു. നിരവധി തവണ ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി നോട്ടീസ് നല്‍കിയെങ്കിലും സെക്രട്ടേറിയറ്റ് ബില്‍ തുക അടച്ചില്ല.