‘എമ്പുരാന്‍ വലിയ വിജയം കൊണ്ട് വരും’; തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമാ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം മാര്‍ക്കോയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവന്‍ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും ഫിയോക് പ്രതികരിച്ചു. മാര്‍ക്കോ അതിന് ഒരു പ്രചോദനമാകുന്നില്ലെന്നും സംഘടന പറഞ്ഞു.

സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നും ഫിയോക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തു വന്നിരുന്നു. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്ന് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.

പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്നും കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.

 

webdesk17:
whatsapp
line