മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മലപ്പുറം സോഷ്യല്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ (എം.സിപ്) ഭാഗമായി ജില്ലയിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ മാനേജ്‌മെന്റ്, സെയില്‍സ്, പര്‍ച്ചേസ് തുടങ്ങിയ മേഖലകളില്‍ സ്‌റ്റൈപന്റോട് കൂടിയ തൊഴില്‍ പരിശീലനത്തിന് അവസരം ഒരുങ്ങുന്നു.
ഇതിനായി ബിരുദവും ബിരുദാനന്തര ബിരുദവും യോഗ്യതയുള്ള യുവതീ യുവാക്കളില്‍ നിന്നും പ്രത്യേകം അപേക്ഷ ക്ഷണിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കി. ആദ്യ ഘട്ടത്തില്‍ ഖത്തറിലെ റീജന്‍സി അക്കാഡമിയുമായി ചേര്‍ന്നാണ് ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദേശ ജോലി നേടുന്നതിനു ഏറെ ഗുണകരമവുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് നേരത്തെ നിലമ്പൂരില്‍ നടത്തിയ ജോബ് ഫെയറില്‍ പങ്കെടുത്തവരെയും ഇതിലേക്ക് പരിഗണിക്കും. വിദേശത്ത് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നവര്‍ക്ക് സ്‌റ്റൈപ്പെന്റിന് പുറമെ ഫുഡ്, അക്കമോഡേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്ന വിധത്തിലാണ് ഇന്റേണ്‍ഷിപ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ഇതോടൊപ്പം കാണിച്ച പ്രത്യേക ക്യു.ആര്‍ കോഡ് വഴി അപേക്ഷ നല്‍കണം. നവംബര്‍ 15ന് മലപ്പുറം വാരിയംകുന്നത്ത് ടൗണ്‍ഹാളില്‍ വെച്ച് പ്രാഥമിക സെലക്ഷന്‍ ടെസ്റ്റുകള്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി അറിയിച്ചു