എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വിവിധ റീജനുകളില്‍ സ്പെഷലിസ്റ്റ് ഗ്രേഡ് 2(സീനിയര്‍ സ്‌കെയില്‍, ജൂനിയര്‍ സ്‌കെയില്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 329 ഒഴിവുകളുണ്ട്. കേരളത്തില്‍ 31 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 24.
സ്‌പെഷലിസ്റ്റ് ഗ്രേഡ് 2 (സീനിയര്‍ സ്‌കെയില്‍): കാര്‍ഡിയോളജി, എന്‍ഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹീമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ഓങ്കോളജി, യൂറോളജി.
സ്‌പെഷലിസ്റ്റ് ഗ്രേഡ് 2 (ജൂനിയര്‍ സ്‌കെയില്‍): അനസ്തീസിയ, ബയോകെമിസ്ട്രി, ഡെര്‍മറ്റോളജി ആന്‍ഡ് എസ്ടിഡി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ഓട്ടോ റൈനോ ലാറിങ്ങോളജി(ഇഎന്‍ടി), പതോളജി, പീഡിയാട്രിക്‌സ്, പള്‍മണറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, സൈക്യാട്രി. കേരളത്തില്‍ കാര്‍ഡിയോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി, യൂറോളജി, അനസ്തീസിയ, ഡെര്‍മറ്റോളജി ആന്‍ഡ് എസ്ടിഡി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, പതോളജി, പീഡിയാട്രിക്‌സ്, പള്‍മണറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
പ്രായം: 45 വയസു കവിയരുത്. 2019 ജനുവരി 24 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം:- സ്‌പെഷലിസ്റ്റ് ഗ്രേഡ് 2 (സീനിയര്‍ സ്‌കെയില്‍): 78800 രൂപ.
സ്‌പെഷലിസ്റ്റ് ഗ്രേഡ് 2 (ജൂനിയര്‍ സ്‌കെയില്‍): 67700രൂപ.
അപേക്ഷാ ഫീസ്: 500 രൂപ.
എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍/ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികള്‍, സ്ത്രീകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്കു ഫീസില്ല.
വിശദവിവരങ്ങള്‍ക്ക്: www.esic.nic.in