ന്യൂഡല്‍ഹി: തട്ടിപ്പിന് സഹായിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന് നീരവ് മോദി സ്വര്‍ണനാണയങ്ങളും വജ്രാഭരണവും കൈക്കൂലി നല്‍കിയിരുന്നതായി സി.ബി.ഐ. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചതായും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. പി.എന്‍.ബിയുടെ മുംബൈ ശാഖയിലെ ഫോറക്‌സ് വിഭാഗത്തില്‍ മാനേജരായി ജോലി ചെയ്തിരുന്ന യശ്വന്ത് ജോഷിയാണ് നീരവ് മോദിയുടെ പക്കല്‍നിന്ന് സ്വര്‍ണനാണയങ്ങളും വജ്രാഭരണവും കൈക്കൂലിയായി സ്വീകരിച്ചതായി സമ്മതിച്ചിട്ടുണ്ട്. അറുപത് ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണവും വജ്രവും കൊണ്ട് നിര്‍മിച്ച കമ്മല്‍ എന്നിവയാണ് യശ്വന്ത് നീരവില്‍നിന്ന് കൈക്കൂലിയായി വാങ്ങിച്ചത്. ഇവ യശ്വന്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും സി.ബി.ഐ വ്യക്തമാക്കി. ഇയാളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്്. കേസുമായി ബന്ധെപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു. തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഓഡിറ്റര്‍മാരെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജരേഖകളുടെ സഹായത്തോടെ പി.എന്‍.ബിയില്‍ നിന്ന് 12,600 കോാടി രൂപയുടെ തട്ടിപ്പ്് നടത്തി നീരവ് മോദിയും കുടുംബവും വിദേശത്തേക്ക് കടക്കുകയായിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥന് നീരവ് സ്വര്‍ണവും വജ്രാഭരണവും കൈക്കൂലി നല്‍കി: സി.ബി.ഐ
Ad


Related Post