X
    Categories: CultureMoreViews

ഇന്ത്യ ഭരിക്കുന്നത് ഹിറ്റ്‌ലറെക്കാളും മുസോളിനിയെക്കാളും വലിയ ഏകാധിപതി: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റലറെക്കാളും മുസോളനിയെക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നും മമത പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മമതയുടെ വിമര്‍ശനം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് മമത അവകാശപ്പെട്ടു. നിലവില്‍ 34 ലോക്‌സഭാ സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 150ല്‍ താഴെയായി കുറയുമെന്നും മമത പറഞ്ഞു.

സഭക്ക് പുറത്ത് ബി.ജെ.പിയുടെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഡി.എം.കെ തമിഴ്‌നാട്ടില്‍ നേട്ടമുണ്ടാക്കും. ബി.ജെ.പിക്ക് അവിടെ ഒന്നും നേടാനാവില്ല. ബി.എസ്.പി-എസ്.പി സഖ്യമുണ്ടായാല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് 50 സീറ്റുകള്‍ കുറയും. വിശാല പ്രതിപക്ഷ സഖ്യം ബി.ജെ.പിയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും മമത പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: