X
    Categories: Newsworld

മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കുന്ന മാക്രോണിന്റെ നിയമഭേദഗതി ഫ്രാന്‍സ് പ്രധാനമന്ത്രി തള്ളി

പാരീസ്: ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കുന്ന നിയമഭേദഗതി ഫ്രാന്‍സ് പ്രധാനമന്ത്രി തള്ളി. ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കലല്ല ലക്ഷ്യമെന്ന് പറഞ്ഞാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് നിയമഭേദഗതി തള്ളിയത്. പൊതുസ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കുന്നതായിരുന്നു പുതിയ നിയമ ഭേദഗതി. മക്രോണിന്റെ ഭരണപാര്‍ട്ടിയില്‍ നിന്നും തീവ്രവലതുപക്ഷ നേതാവായ മാരെയ്ന്‍ ലെ പെനിന്റെയും വലിയ പിന്തുണ ഈ നിയമ ഭേദഗതിക്കുണ്ടായിരുന്നു.

സമാനമായ നിരവധി നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു.മുസ്ലിം വിഭാഗീയത ഒഴിവാക്കാനുള്ള പദ്ധതിയാണിതെന്നാണ് മാക്രോണ്‍ അന്നു പറഞ്ഞത്. ചര്‍ച്ചുകളെ ഭരണസംവിധാനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന 1905 ല്‍ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുന്നെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഇതുപ്രകാരം ഫ്രാന്‍സിലെ മുസ്ലിം പള്ളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ക്ക് നിയന്ത്രണം വരും. രാജ്യത്തെ പള്ളികളിലെ ഇമാമുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്ത് നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. അടുത്തു തന്നെ ഈ നയങ്ങള്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനോടൊപ്പം മുസ്‌ലിം വ്യക്തിഗത നിയമത്തിലും ഭേദഗതികളുണ്ട്.

Test User: