X
    Categories: gulfNews

10.8 ബില്യന്‍ ദിര്‍ഹം സഹായം നല്‍കി എമിറേറ്റ്സ് റെഡ്ക്രസന്റ്

അബുദാബി: ലോകത്തിന് കാരുണ്യത്തിന്റെ പ്രവാഹമൊരുക്കി യുഎഇ റെഡ്ക്രസന്റ് സൊസൈറ്റി ചരിത്രത്തിലിടം നേടുന്നു. 10.8 ബില്യന്‍ ദിര്‍ഹമാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ റെഡ്ക്രസന്റ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെത്തിച്ചത്. 128രാജ്യങ്ങളിലെ 228 ദശലക്ഷം പേരാണ് ഈ കാലയളവില്‍ റെഡ്ക്രസന്റിന്റെ കാരുണ്യഹസ്തത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായദ് അല്‍നഹ്യാന്റെ പൂര്‍ണ്ണ പിന്തുണയും സഹായവുമാണ് റെഡ്ക്രസന്റിന്റെ വിജയത്തിനുപിന്നിലെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഹംദാന്‍ അല്‍മസ്റൂഇ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സര്‍വ്വവും എത്തിക്കുന്നതില്‍ റെഡ്ക്രസന്റ് എന്നും പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ വിവിധ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിനായി 79,302,669 ദിര്‍ഹം റെഡ്ക്രസന്റ് ചെലവഴിച്ചിട്ടുണ്ട്. ഇതിലൂടെ 19,262 തടവുകാരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം പകരാന്‍ കഴിഞ്ഞിട്ടുണ്ട്.

 

webdesk11: