ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യുഎഇ നാഷണല്‍ എയര്‍ലൈനായ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് പ്രീമിയം എകണോമി സര്‍വ്വീസ് ആരംഭിക്കുന്നു.യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള സേവനമാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ വിശാലമായ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെയാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.
ഒക്ടോബര്‍ 29 മുതല്‍ മുംബൈ, ബംഗുളുരു എന്നിവിടങ്ങളിലേക്കാണ് ആദ്യമായി ഈ സേവനം ലഭ്യമാവുക. നിലവില്‍ അമേരിക്ക പോലെയുള്ള രാജ്യങ്ങളിലേക്കാണ് പ്രീമിയം എകണോമി സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
1985ലാണ് എമിറേറ്റ്സ് എയര്‍ലൈന്‍ ആദ്യമായി ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിച്ചത്. ഡല്‍ഹി,മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു തുടക്കം.ഇപ്പോള്‍ കൊച്ചി, തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ബംഗുളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.