ഖത്തർ അമീർ രാജ്യതലസ്ഥാനത്ത്‌; സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​ന്ത്യ​യി​ലെ​ത്തി. പ​തി​വി​ന് വി​പ​രീ​ത​മാ​യി, പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് ഖ​ത്ത​ർ അ​മീ​റി​നെ സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​നം.

മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഉ​ന്ന​ത​ത​ല സം​ഘം അ​മീ​റി​നൊ​പ്പ​മു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​ർ അ​മീ​റി​ന്റെ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 2015ൽ ​ആ​യി​രു​ന്നു ആ​ദ്യ​സ​ന്ദ​ർ​ശ​നം.

ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ഖ​ത്ത​ർ അ​മീ​റി​ന് ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി ചർച്ച ന​ട​ത്തും. വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം.

webdesk13:
whatsapp
line