കുട്ടികളുടെ ക്യാന്‍സര്‍ ആശുപത്രിയെ സഹായിക്കാനായി ഖത്തര്‍ ലോകകപ്പില്‍ ധരിച്ച ഗ്ലൗകള്‍ ലേലം ചെയ്ത് അര്‍ജന്റീന ഗോളി കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. വെള്ളിയാഴ്ച ഓണ്‍ലൈനില്‍ നടന്ന ലേലത്തില്‍ ഫൈനലില്‍ അദ്ദേഹം ധരിച്ച ഗ്ലവിന്‍ 36.8 ലക്ഷം രൂപ ലഭിച്ചു. അര്‍ജന്റീനയില്‍ പ്രധാനമായി കുട്ടികളുടെ ആശുപത്രികളില്‍ ഒന്നായ ഗ്രഹാന്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തെ സഹായിക്കാനായിരുന്നു ലേലം.
കഴിഞ്ഞ ലോകകപ്പില്‍ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടാണ് അര്‍ജന്റീന ഖത്തര്‍ ലോകപ്പുയര്‍ത്തിയിരുന്നത്.