കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി അധികൃതര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു.
ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വെച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഹനാന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. അബോധാവസ്ഥയില്‍ അല്ലെങ്കിലും ഐ.സി.യുവിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ പിന്നീട് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേക്ക് മാറ്റി. മുന്‍ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനും ക്ഷതമേറ്റിരുന്നുവെന്ന് പ്രാഥമിക വിവരം ലഭിച്ചിരുന്നു.
തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. തുടര്‍ന്ന് നിരവധി സഹായങ്ങള്‍ ഹനാനെ തേടിയെത്തിരുന്നു. എന്നാല്‍ സഹായം ലഭിച്ച ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹനാന്‍ സംഭാവന ചെയ്യുകയായിരുന്നു.