ബ്രഹ്മപുര മാലിന്യ പ്ലാന്റില്‍ തീ പടര്‍ന്ന് നഗരത്തില്‍ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എറണാകുളം കലക്ടറേറ്റില്‍ യോഗം ഉടന്‍ ആരംഭിക്കും.
വിഷപ്പുക നഗരത്തില്‍ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കുണ്ടന്നൂര്‍, കുമ്പളം, മരട് ഭാഗത്തും പുക പടരുന്നുണ്ട്. പ്ലാസ്റ്റിക്ക് കത്തുന്നതിനാല്‍ അതിന്റെ മണവും വ്യാപകമായി പടരുന്നുണ്ട്.