സാമ്പത്തിക രംഗം താറുമാറായി രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഗോടപ്പയ രാജപക്‌സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഏപ്രില്‍ ഒന്നുമുതലാണ് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരിക.നേരത്തെ രാജ്യത്തെ സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചുട്ടുണ്ട്. അടിയന്തരാവസ്ഥയിലൂടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
ഒരു മാസമാണ് പ്രഖ്യാപനത്തിന് പ്രാബല്യം. 14 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കണം. ഇല്ലെങ്കില്‍ റദ്ദാവും.