X
    Categories: indiaNews

40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ ഭ്രൂണം

പറ്റ്‌ന: ബിഹാറില്‍ 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ ഭ്രൂണത്തിന്റെ സാന്നിധ്യം കണ്ടെത്തി. മോടിഹാരിയിലാണ് സംഭവം. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് മോടിഹാരി റഹ്്മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സക്കെത്തിച്ച കുഞ്ഞിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് ഭ്രൂണ സാന്നിധ്യം കണ്ടെത്തിയത്. മെഡിക്കല്‍ രംഗത്തെ അപൂര്‍വ്വ പ്രതിഭാസമാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജനന സമയത്ത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതിരുന്ന കുഞ്ഞിന് ഏതാനും ദിവസത്തിനു ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഉദരം വീര്‍ത്തു വരികയും മൂത്രതടസ്സം അനുഭവപ്പെടുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ സി.ടി സ്‌കാന്‍ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് ഉദരത്തില്‍ ഭ്രൂണം കണ്ടെത്തിയത്. മെഡിക്കല്‍ രംഗത്ത് ഫ്യൂട്ടസ് ഇന്‍ ഫെട്ടു എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്നും അഞ്ചുലക്ഷത്തില്‍ ഒരാളില്‍ മാത്രമാണ് ഇത്തരമൊരു പ്രതിഭാസം കണ്ടുവരുന്നതെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോ. തബരീസ് അസീസ് പറഞ്ഞു. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഉദരത്തില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്തതായും സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Chandrika Web: