അബുദാബി: ഭാരം കുറക്കല്‍ ചികിത്സക്ക് വിധേയയായി അബുദാബിയിലെ ബുര്‍ജീല്‍ ആസ്പത്രിയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് 25 വര്‍ഷത്തിനുശേഷം ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ശരീരഭാരം ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചികിത്സക്കൊടുവില്‍ 300 കിലോയാണ് ഭാരം.
മുംബൈയിലെ മൂന്നു മാസത്തെ ചികിത്സക്കുശേഷം അബുദാബിയിലെ ആസ്പത്രിയില്‍ എത്തിയ അവര്‍ ചിരിക്കാനും ടെലിവിഷന്‍ കാണാനും സന്ദര്‍ശകരുമായി സംസാരിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇമാന്‍ കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ യാസിന്‍ എല്‍ ഷഹാത് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. മുംബൈയിലെ ആസ്പത്രി അധികൃതരുമായുണ്ടായ ഭിന്നതകളെ തുടര്‍ന്നാണ് ബന്ധുക്കള്‍ അബുദാബിയില്‍ ചികിത്സ തേടിയത്.
- 7 years ago
chandrika
Categories:
Video Stories
25 വര്‍ഷത്തിന് ശേഷം ആദ്യമായി ഇമാന്‍ തനിയെ ഭക്ഷണം കഴിച്ചു
Tags: eman