ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മറികടന്ന് ടെസ്‌ല ഉടമ ഇലോണ്‍ മസ്‌ക്. മാധ്യമ സ്ഥാപനമായ ബ്ലൂംബര്‍ഗ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലാണ് ഇലക്ട്രിക് കാര്‍ നിര്‍മാണ സ്ഥാപകനായ ഇലോണ്‍ മസ്‌ക് സക്കര്‍ബര്‍ഗിനെ വെട്ടിച്ചത്.
പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇലോണ്‍ മസ്‌ക്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരി വില 14 ശതമാനം ഉയര്‍ന്ന് 408.09ല്‍ എത്തിയിരുന്നു. ഇത് ഇലോണ്‍ മസ്‌കിന്റെ ആസ്തി 11750 ഡോളറായി ഉയര്‍ത്തി.
2020ല്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ 9000 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ആമസോണ്‍ ഡോട് കോം ഉടമ ജെഫ് ബെസോസും, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമാണ് ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍.