മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ഏഴ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാരണം വ്യക്തമല്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കാരണം വ്യക്തമാകൂ.
റിസര്‍വ് ഏരിയയില്‍ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിന്നീട് അയഞ്ഞ ആനകളെ കൂടി അവശനിലയില്‍ കണ്ടെത്തി. ഇതും പിന്നീട് ചെരിയുകയായിരുന്നു. നിലവില്‍ മൂന്ന് ആനകള്‍ കൂടി ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളില്‍ കീടനാശിനികള്‍ അടിച്ചിരുന്നതായി പറയുന്നു. ആനകള്‍ ഇത് കഴിച്ചതാകാം ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ വൈല്‍ലൈഫ് കണ്ട്രോള്‍ ബ്യുറോ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ട്.