കണ്ണൂര്‍ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (27 ) ആണ് മരിച്ചത്. രാജഗിരിയിലെ കൃഷിയിടത്തിലാണ് അതിരാവിലെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ എബിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.