തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ചിറയ്ക്കൽ കാളിദാസൻ, തൃക്കടവൂർ ശിവരാജ് എന്നി ആനകളെ നിർത്തുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. ശിവരാജിനെ മാറ്റി കാളിദാസിനെ നിർത്തണമെന്ന് പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്. ബാരിക്കേഡുകൾ കടന്ന് ആനയുടെ ചുവട്ടിലെത്തിയാണ് വാക്കേറ്റം ഉണ്ടായത്. പിന്നാലെ പൊലീസ് ഇടപെട്ട് ലാത്തി വീശിയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.