X
    Categories: indiaNews

അരിക്കൊമ്പനെ കൂട്ടിലടക്കണമായിരുന്നുവെന്ന്: കേന്ദ്രവന്യജീവി മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചതായിപരാതി

അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്രപരിസ്ഥിതിവനം വന്യജീവി മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ ആനയെ തുറന്നുവിടരുത്. തുറന്നുവിടുകയാണെങ്കില്‍ തന്നെ 200-300 കിലോമീറ്റര്‍ അപ്പുറത്തായിരിക്കണം. ഇവരണ്ടും ലംഘിക്കപ്പെട്ടതായാണ് പരാതി. ചിന്നക്കനാല്‍ മേഖലയില്‍ ഇതുകാരണം അരിക്കൊമ്പന്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ മേഘമലയില്‍ ജനവാസപ്രദേശത്ത് ആന എത്തിയതായും പറയുന്നു. ഇത് സംഭവിച്ചത് സര്‍ക്കാരിന്റെ പിഴവാണ്. കേരള ഇന്‍ഡിപെന്‍ഡന്റ് ഫാമേഴ്‌സ് അസോസിയേഷനാണ് പരാതി ഉന്നയിച്ചത്.

Chandrika Web: