കാട്ടാന സാനിധ്യം മൂലം വയനാട് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി. സബ്കളക്ടര്‍ ആര്‍ ശ്രീലക്ഷമി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ സാഹചര്യത്തിലാണ് വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിപ്പിച്ചത്. ഇതിന് പിന്നാലെയാണിപ്പോള്‍ നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ബത്തേരി നഗരത്തില്‍ ജനങ്ങളെയെല്ലാം ഭീതിയിലാഴ്ത്തി കാട്ടാന ഇറങ്ങിയത്. കാട്ടാന ആക്രമണത്തില്‍ നിന്നും വഴിയാത്രക്കാരന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. നിലത്തുവീണ തമ്പിയെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും റോഡ് സൈഡിലെ കൈവരി തടസ്സമായി നിന്നതുകൊണ്ട് കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്നും തമ്പി രക്ഷപ്പെട്ടു.