X

ബത്തേരി നഗരത്തില്‍ കൊമ്പന്റെ വിലസല്‍ !

വയനാട് ബത്തേരിയില്‍ നഗരമധ്യത്തില്‍ കാട്ടാന ഇറങ്ങി. ആക്രമണത്തില്‍ നിന്ന് വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ തമ്പടിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തില്‍ ഇറങ്ങിയത്. മെയിന്‍ റോഡിലൂടെ ഓടി നടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ പാഞ്ഞടുത്തു. ഇയാളെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും നടപ്പാതയില്‍ സ്ഥാപിച്ചിരുന്ന കൈവരി രക്ഷയായി. കൈവരി തടസ്സമായി നിന്നതുകാരണം കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് തമ്പി രക്ഷപ്പെട്ടു.

നിസാര പരിക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കൂറെ ദൂരം ഓടി. ഒരുമണിക്കൂറോളം കടകള്‍ക്കുെ ഹോട്ടലുകള്‍ക്കുംമിടയിലൂടെ ഓടിനടന്ന കാട്ടാന നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാഴ്ത്തി. നഗരസഭാ ഓഫീനു മുന്നിലും കാട്ടാന ഓടിനടന്നു.

webdesk14: