ജനവാസ കേന്ദ്രത്തില്‍ കാട്ടാന ആക്രമണം; ഭയന്നോടുന്നതിനിടെ വീണ് ഒരാൾക്ക് പരിക്ക്

കാളികാവ് തുവ്വൂരില്‍ ജനവാസ കേന്ദ്രത്തില്‍ കൂട്ടംതെറ്റിയ കാട്ടാനകളെത്തിയത് ഭീതി പരത്തി. കട്ടാനാകളെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. ഏതാനും ബൈക്കുകളും ആനകള്‍ തകര്‍ത്തു. പറയന്‍ മേടില്‍ നിന്നുമിറങ്ങിയ പിടിയാനയും കുട്ടിയാനയനയുമാണ് ഇരിങ്ങാട്ടിരി വഴി തുവ്വൂര്‍ വെള്ളോട്ടുപാറയിലെത്തിയത്. ഭവനപറമ്പിലൂടെ തുവ്വൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ട്, നിലമ്പൂര്‍ – തുവ്വൂര്‍ റെയില്‍വേ ട്രാക്ക് എന്നിവിടങ്ങളിലൂടെ എത്തിയ ആനകള്‍ ഏറെ നേരം ജനവാസ പ്രദേശങ്ങളെ ഭീതിയിലാക്കി.

മാധ്യമ പ്രവര്‍ത്തകന്‍റേതടക്കം ബൈക്കുകളാണ് തകര്‍ത്തത്. കക്കാട്ടില്‍ ഉണ്ണികൃഷ്ണനാണ് കാട്ടാനകളെ കണ്ട് ഓടുന്നതിനിടെ പരിക്കേറ്റത്. കാട്ടാനകളെ തിരിച്ച്‌ കാട്കയറ്റാനുള്ള ശ്രമം കരുവാരക്കുണ്ട്, മേലാറ്റൂര്‍, പാണ്ടിക്കാട് സ്റ്റേഷനുകളിലെ പൊലീസുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

webdesk14:
whatsapp
line