X

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ 56 സയന്റിസ്റ്റ്

ന്യൂഡല്‍ഹിയില്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ സയന്റിസ്റ്റ് സി, ഡി തസ്തികകളിലായി 56 ഒഴിവുകളുണ്ട്.

സയന്റിസ്റ്റ് സി-42(ജനറല്‍ 22,എസ്.സി 6,എസ്.ടി3,ഒ.ബി.സി 11). ശമ്പളം: 67,700-208700 രൂപ.

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എഞ്ചിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ബിരുദം/ അസോസിയേറ്റ് മെമ്പര്‍ ഓഫ് എഞ്ചിനിയേഴ്‌സ്. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം(അസോസിയേറ്റ് മെമ്പര്‍മാര്‍ക്ക് ആറുവര്‍ഷം)അല്ലെങ്കില്‍ ഫിസിക്‌സ്/ ഇലക്ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ എം.സി.എയും ആറുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഡൊയാക്ക് ബി.ലെവല്‍/IETE ഗ്രാജുവേഷനും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായം: 2018 ഡിസംബര്‍ 19ന് 35 വയസ് കവിയരുത്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

സയന്റിസ്റ്റ്-14(ജനറല്‍ 8, എസ്.സി 2,എസ്.ടി 1,ഒ.ബി.സി 3)ശമ്പളം: 78,800-2,09,200 രൂപ.

യോഗ്യത: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എഞ്ചിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ബിരുദം/ അസോസിയേറ്റ് മെമ്പര്‍ ഓഫ് എഞ്ചിനിയേഴ്‌സ്. എട്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം(അസോസിയേറ്റ് മെമ്പര്‍മാര്‍ക്ക് ഒമ്പതുവര്‍ഷം)അല്ലെങ്കില്‍ ഫിസിക്‌സ്/ ഇലക്ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദവും ഒമ്പതു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ എം.സി.എയും ഒമ്പതുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഡൊയാക്ക് ബി.ലെവല്‍/IETE ഗ്രാജുവേഷനും ഒമ്പതു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായം: 2018 ഡിസംബര്‍ 19ന് 40 വയസ് കവിയരുത്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും.
http://recruitment-delhi.nielit.gov.in എന്ന വെബ്‌സൈറ്റില്‍ ഡിസംബര്‍ 19നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

chandrika: