റോഡരികിലെ വിളക്കുകാലില്‍ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തില്‍ കോയാമുവിന്റ മകന്‍ അക്ബര്‍ അലി(36)യാണ് മരിച്ചത്. അപകടത്തില്‍പെട്ട ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനിടെ മഡിവാള പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള വിളക്കുകാലില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാള്‍ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അക്ബറലിക്കും ഷോക്കേല്‍ക്കുകയായിരുന്നു.