വൈദ്യുത നിരക്ക് വര്‍ദ്ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് ചെറിയ രീതിയിലെങ്കിലും വര്‍ധിപ്പിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ല, കെഎസ്ഇബിയുടെ നിലനില്‍പ്പ് കൂടി നോക്കണം, മുഖ്യമന്ത്രി വന്നതിനു ശേഷമായിരിക്കും ഔദ്യോഗിക തീരുമാനം മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തയ്യാറാക്കിയ താരീഫ് പെറ്റീഷന്‍ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മീഷന്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് സൂചന മന്ത്രി നല്‍കുന്നത്.
യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ദ്ധനവാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്.