X

വൈദ്യുതി സർച്ചാർജ് ഒരുപൈസ കൂട്ടി; ഓഗസ്റ്റിൽ നൽകേണ്ടത് 19 പൈസ

വൈദ്യൂതി സര്‍ച്ചാര്‍ജ് ഒരു പൈസ കൂട്ടി പുതിയ ഉത്തരവ്. ഓഗസ്റ്റ് മുതല്‍ ഒരു യൂണിറ്റിന് വൈദ്യൂതിയ്ക്ക് 19 പൈസയായിരിക്കും. വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വര്‍ധന. ജൂലൈയില്‍ 18 പൈസയായിരുന്നു ഈടാക്കിയിരുന്നത്.

മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് ജനങ്ങള്‍ക്ക് മേല്‍ വൈദ്യുതി ബില്ലെന്ന പേരിലും വലിയ ഭാരമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഓഗസ്റ്റില്‍ യൂണിറ്റിന് 10 പൈസ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ചൊവ്വാഴ്ച വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച ഒമ്പതുപൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്. ഇതു രണ്ടും ചേര്‍ന്നാണ് 19 പൈസ.

webdesk14: