സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപ്പെടും. വര്‍ധനയുടെ മറ്റുകാര്യങ്ങള്‍ ബോര്‍ഡ് ആണ് തീരുമാനിക്കുക. വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല,സാമ്പത്തിക ബാധ്യത നികത്തണമെന്നും വൈദ്യുത മന്ത്രി പറഞ്ഞു.
കുറഞ്ഞത് പത്ത് ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31നു മുന്‍പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിലോടെ നിലവില്‍വരും