കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുമെന്നും നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞതായും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്നതായും അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടതായും മന്ത്രി അറിയിച്ചു.