ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താല്‍ക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് ഭാഗീക ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയതായും കെഎസ് ഇബി അറിയിച്ചു.