വേനല്‍ ചൂട് കൂടിയപ്പോള്‍ വൈദ്യുതി ഉപയോഗം കൂടിയതിന്റെ ആശങ്കയില്‍ കെഎസ്ഇബി. രണ്ടാമത്തെ പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗമാണു കെഎസ്ഇബിക്കു പ്രതിസന്ധിയായത്.
വൈകീട്ട് 6 മുതല്‍ രാത്രി 8.30 വരെയാണ് പീക്ക് അവറായി കണക്കാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 8.30 മുതല്‍ 11 വരെ രണ്ടാം പീക്ക് അവറായി കണക്കാക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാനായി 6 മുതല്‍ 10 രൂപ വരെ യൂണിറ്റിന് ചിലവഴിച്ചാണ് വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത്. ഇത് ജനങ്ങള്‍ക്കും വലിയ ഭാരമായി മാറും. കഴിഞ്ഞ ദിവസം കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു.