X

അനധികൃത വൈദ്യുതി വേലികളിൽ തട്ടിയുള്ള അപകടങ്ങൾ ; നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ് ഒരുങ്ങുന്നു കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി. അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ നടപടി. അടുത്തിടെ പാലക്കാട് ജില്ലയിൽ മാത്രം വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേരാണ് മരിച്ചത്.

 

webdesk15: