ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുകള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 35 ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയില്‍ കര്‍ശന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയത്. ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗിരിധര്‍ അര്‍മനെയാണ് സര്‍ക്കാരിന് വേണ്ടി യോഗത്തില്‍ സംസാരിച്ചത്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ പ്രസ്തുത നിര്‍മാണ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.